പാലക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നടത്തി

വാക്സിനേഷന് എത്തുന്നവര്‍ ഒഫീഷ്യല്‍ മീഡിയ ഐ.ഡി കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും കൈയില്‍ കരുതണം.
പാലക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നടത്തി

പാലക്കാട് :ജില്ലയിലെ 40 മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് മാധ്യമപ്രവര്‍ത്തകർ ജില്ലാ ആശുപത്രിയിലെത്തി വാക്‌സിനേഷന്‍ നടത്തിയത്.

ഇന്ന് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാര്‍ച്ച് 29 ന് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വാക്സിനേഷന് എത്തുന്നവര്‍ ഒഫീഷ്യല്‍ മീഡിയ ഐ.ഡി കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും കൈയില്‍ കരുതണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com