നഗരസഭ ഓഫിസിന് മുകളിൽ 'ജയ് ശ്രീറാം' ബാനർ ഉയർത്തിയ സംഭവം; ആര് വച്ചെതെന്ന് അറിയില്ലെന്ന് ബിജെപി

സംഭവത്തില്‍ കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സും സിപിഎമ്മും രംഗത്തെത്തി
നഗരസഭ ഓഫിസിന് മുകളിൽ 'ജയ് ശ്രീറാം' ബാനർ ഉയർത്തിയ സംഭവം; ആര് വച്ചെതെന്ന് അറിയില്ലെന്ന് ബിജെപി

പാലക്കാട്: നഗരസഭ ഓഫിസിന് മുകളിൽ ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ബാനർ ഉയർത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി. ബാനർ ആരാണ് വച്ചതെന്ന് അറിയില്ലെന്ന്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷണദാസ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ട് ഉടന്‍ തന്നെ ഇത് ഒഴിവാക്കിയെന്നും അദ്ദേഹം വ്യകതമാക്കി.

അതേസമയം, സംഭവത്തില്‍ കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സും സിപിഎമ്മും രംഗത്തെത്തി. ഇത് രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരാണെന്നും സർക്കാർ സ്ഥാപനത്തിലെ നിയമലംഘനത്തിന് പൊലീസ് കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Read also: മലപ്പുറത്ത് ലീഗ് പ്രവർത്തകർ 'അല്ലാഹു അക്ബർ'ബാനർ ഉയർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്

ബിജെപിയുടെ തനി സ്വരൂപം വ്യക്തമായെന്നും നടപടി വേണമെന്നും കോൺഗ്രസും ആവശ്യപ്പെട്ടു. പൊതുസ്ഥാപനത്തില്‍ ഇത് അനുവദിക്കരുതെന്നും നടപടിെയടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡിസിസി പ്രസിഡന്റും എംപിയുമായ വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.

ഇന്നലെ ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ജയ്ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത്. എന്നാലിത് പെട്ടെന്ന്‍ തന്നെ നീക്കുകയും ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com