പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 10.88 കോടി കൂടി അനുവദിച്ചു

പാലക്കാട് നഗര ഭാഗത്ത് 2.44 ഏക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 10.88 കോടി കൂടി അനുവദിച്ചു

പാലക്കാട്: ഇന്‍ഡോര്‍ സ്റ്റേഡിയം പണി പൂര്‍ത്തിയാക്കാന്‍ കിഫ്ബിയില്‍ നിന്ന് 10.88 കോടി രൂപ കൂടി അനുവദിച്ചു. നിലവില്‍ 9 കോടി 12 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കെയാണ് ഈ തുക അനുവദിച്ചത്.

പാലക്കാട് നഗര ഭാഗത്ത് 2.44 ഏക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, ചെസ്സ്, ബേസ്‌ബോള്‍, സ്‌ക്വാഷ്, ടേബിള്‍ ടെന്നീസ്, കബഡി, ഖോഖോ തുടങ്ങിയ കായികയിനങ്ങള്‍ക്ക് ഇവിടെ സൗകര്യമുണ്ടാകും.

സിവില്‍ വര്‍ക്കുകള്‍, ഇലക്ട്രിക്കല്‍, സീലിംഗ്, ഫയര്‍ ഫൈറ്റിംഗ് വര്‍ക്ക്, വുഡ് ഫ്‌ലോറിങ്, ലിഫ്റ്റ് തുടങ്ങിയവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. കിഡ്‌ക്കോക്കാണ് നിര്‍മ്മാണ ചുമതല. ജില്ലാ കലക്ടര്‍ അധ്യക്ഷയും ടി ആര്‍ അജയന്‍ സെക്രട്ടറിയുമായ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com