പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ പ്രതി പിടിയിൽ

കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ ഗാന്ധി പ്രതിമയില്‍ പതാക കെട്ടിവെച്ചനിലയിൽ കണ്ടത്
പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ പ്രതി പിടിയിൽ

പാലക്കാട്: നഗരസഭ കെട്ടിടത്തിന്​ മുന്നിലുള്ള രാഷ്​ട്രപിതാവി​ന്റെ പ്രതിമയില്‍ ബിജെപി പതാക കെട്ടിയ കേസിൽ പ്രതി പിടിയിൽ. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ് പിടിയിലായത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പതാക കിട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലെന്ന് പ്രതി മൊഴി നൽകിയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ ഗാന്ധി പ്രതിമയില്‍ പതാക കെട്ടിവെച്ചനിലയിൽ കണ്ടത്​. ന​ഗരസഭയിൽ സ്ഥിരം കൗൺസിൽ അം​ഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ​ഈ വിവരം പുറത്തുവന്നത്. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. കൗണ്‍സിലര്‍മാര്‍ പ്രതിമക്ക്​ മുന്നിൽ കുത്തിയിരുന്ന്​ മുദ്രാവാക്യം വിളിച്ചു.

തുടർന്ന്​ പൊലീസെത്തി പതാക നീക്കുകയായിരുന്നു. സെക്രട്ടറിയുടെ പരാതിയിൽ പാലക്കാട്​ സൗത്ത്​​ പൊലീസ്​ ആണ് കേസെടുത്ത്​ അന്വേഷണം നടത്തിയത്. സാമൂഹികവിരുദ്ധരാണ്​ പതാക പുതപ്പിച്ചതെന്നായിരുന്നു ചെയർപേഴ്​സൻ കെ. പ്രിയ അജയ​ന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പ്​ വിജയാഘോഷത്തിനിടെ 'ജയ്ശ്രീറാം' ബാനറുമായി ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ കയറി മുദ്രാവാക്യം വിളിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത്​ ആർഎസ്​എസ്​ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com