നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചത്.
നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

പാലക്കാട് : കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വന്ന് തീയണക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സും സ്ഥലത്തെത്തി. വൈകിയാണ് ലോറിക്കുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചത്. ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാവാം തീപിടിത്തമുണ്ടയാതെന്നാണ് സംശയം. പുതുനഗരം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Related Stories

Anweshanam
www.anweshanam.com