പാലക്കാട് ജില്ലയിൽ സി പി ഐ എം സ്ഥാനാർഥികളുടെ പട്ടിക ആയി

ആലത്തൂരിൽ കെ. ഡി പ്രസേനൻ, മലമ്പുഴ-എ. പ്രഭാകരൻ, പാലക്കാട് സി. പി പ്രമോദ് എന്നിങ്ങനെയുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന പേരുകൾ.
പാലക്കാട് ജില്ലയിൽ സി പി ഐ എം സ്ഥാനാർഥികളുടെ പട്ടിക ആയി

പാലക്കാട് : പാലക്കാട് ജില്ലയിൽ സി പി ഐ എം സ്ഥാനാർഥികളുടെ പട്ടിക ആയി .എം ബി രാജേഷ് ,പി കെ ശശി ,പി പി സുമോദ് ,ജമീല ബാലൻ എന്നിവരാണ് സാധ്യത പട്ടികയിൽ ഉള്ളത് .തൃത്താലയിൽ എം ബി രാജേഷിനെയും ഷൊർണൂരിൽ പി കെ ശശിയേയും ആണ് പരിഗണിക്കുന്നത് .

മന്ത്രി എ കെ ബാലന്റെ ഭാര്യ ജമീല ബാലനെ തരൂരും കോങ്ങോടും പരിഗണിക്കുന്നുണ്ട് . ആലത്തൂരിൽ കെ. ഡി പ്രസേനൻ, മലമ്പുഴ-എ. പ്രഭാകരൻ, പാലക്കാട് സി. പി പ്രമോദ് എന്നിങ്ങനെയുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന പേരുകൾ.

പി പി സുമോദിന്റെ പേരും മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നു .തരൂരിൽ നിന്നും ജമീല ബാലനൊപ്പം കെ ശാന്തകുമാരിയുടെ പേര് കൂടി ഉയർന്നു കേൾക്കുന്നു . മന്ത്രി എ കെ ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതിൽ എതിർപ്പുമായി ചില നേതാക്കൾ എത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com