മൂന്ന് നില സ്‌കൂളിന് മുകളിൽ നിന്ന് വീണ് പോളിങ് ഓഫീസർക്ക് ഗുരുതര പരിക്ക്

മൂന്ന് നില സ്‌കൂളിന് മുകളിൽ നിന്ന് വീണ് പോളിങ് ഓഫീസർക്ക് ഗുരുതര പരിക്ക്

പാലക്കാട്​: അട്ടപ്പാടിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ്​ ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മിക്കാണ്​ (31) പരിക്കേറ്റത്​. മൂന്ന് നില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക്​ വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.

പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. അഗളി ഗവൺമെന്‍റ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ തെരഞ്ഞെടുപ്പ്​ ജോലിക്കെത്തിയതായിരുന്നു വിദ്യാ ലക്ഷ്​മി. പുലർച്ചെ വോട്ടിനായുള്ള ഒരുക്കത്തിനിടെയാണ് താഴേക്ക് വീണത്.

ഉടനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com