പാ​ലാ സീ​റ്റ് വി​ട്ടു​ന​ൽ​കി​ല്ല; നീന്താനറിയാത്ത താന്‍ കുട്ടനാട്ടിലേക്കില്ല: മാണി സി. കാപ്പന്‍

ഇതോടെ പാലായുടെ പേരിൽ എൽഡിഎഫിലെ ഭിന്നത വീണ്ടും പുറത്തേക്ക് വരികയാണ്.
പാ​ലാ സീ​റ്റ് വി​ട്ടു​ന​ൽ​കി​ല്ല; നീന്താനറിയാത്ത താന്‍ കുട്ടനാട്ടിലേക്കില്ല: മാണി സി. കാപ്പന്‍

കോ​ട്ട​യം: പാ​ലാ സീ​റ്റ് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മാ​ണി സി. ​കാ​പ്പ​ൻ എം​.എ​ൽ.​എ രംഗത്ത്. കുട്ടനാട്ടിൽ നീന്താൻ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇതോടെ പാലായുടെ പേരിൽ എൽഡിഎഫിലെ ഭിന്നത വീണ്ടും പുറത്തേക്ക് വരികയാണ്.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍ഡിഎഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്‍റെ പ്രതികരണം. സീറ്റ് ലഭിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന കാര്യത്തിൽ അനിശ്ചിത്വത്വത്തിൽ തുടരവെയാണ് പുതിയ പ്രതികരണം.

കുട്ടനാടും ഇല്ല, മുട്ടനാടും ഇല്ല. പാലയില്‍ മത്സരിച്ചാണ് വിജയിച്ചത്. തനിക്ക് നീന്താനറിയില്ല താന്‍ കുട്ടനാട്ടിലേക്കില്ല. ഇനിയും പാലായില്‍ത്തന്നെ മത്സരിക്കും തോ​റ്റ പാ​ർ​ട്ടി​ക്ക് സീ​റ്റ് വി​ട്ടു ന​ൽ​കേ​ണ്ട ഗ​തി​കേ​ട് എ​ൻ​സിപി​ക്കി​ല്ല. എൻസിപിയിലെ വിമത യോഗം അസാധാരണമാണ്. താൻ ശശീന്ദ്രനെതിരെ പരാതി നൽകിയിട്ടില്ല. സീറ്റ് നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com