തെ​ര​ഞ്ഞെ​ടു​പ്പ് ദിവസം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​ അവധി

തെ​ര​ഞ്ഞെ​ടു​പ്പ് ദിവസം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​ അവധി

1960ലെ ​കേ​ര​ളാ ഷോ​പ്സ് ആ​ന്‍​ഡ് കോ​മേ​ഴ്സ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്‌ട് പ്രകാരമാണ് ഉത്തരവ്

കൊ​ച്ചി: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​ല​പ്പു​റം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന ഏ​പ്രി​ല്‍ ആ​റി​ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​യു​ള്ള അ​വ​ധി ന​ല്‍​ക​ണ​മെ​ന്ന് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വാ​യി. 1960ലെ ​കേ​ര​ളാ ഷോ​പ്സ് ആ​ന്‍​ഡ് കോ​മേ​ഴ്സ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്‌ട് പ്രകാരമാണ് ഉത്തരവ്.

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ വാ​ണി​ജ്യ, വ്യ​വ​സാ​യ, വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളി​ലോ മ​റ്റ് ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലോ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്ക​ണം.​ അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തു​വ​ഴി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​ത്തി​ല്‍ കു​റ​വ് വ​രു​ത്തു​ക​യോ വേ​ത​നം ന​ല്‍​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​ണ്. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ല്‍ തൊ​ഴി​ല്‍ ഉ​ട​മ​യി​ല്‍ നി​ന്ന് 500 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കും.​ ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും ക​രാ​ര്‍/ കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. സ്വ​ന്തം ജി​ല്ല​യ്ക്കു പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് അ​വ​രു​ടെ വോ​ട്ടിം​ഗ് പ്ര​ദേ​ശ​ത്ത് പോ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി ന​ല്‍​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.തെ​ര​ഞ്ഞെ​ടു​പ്പ് ദിവസം വേ​ത​ന​ത്തോ​ടു​കൂ​ടി​ അവധി

No stories found.
Anweshanam അന്വേഷണം
www.anweshanam.com