ഒ.കെ ഗുഡ്‌നൈറ്റ്;ബിനീഷിനെ പരിഹസിച്ച് പി.കെ ഫിറോസ്

പോസ്റ്റിന് ക്യാപ്ഷനായി ഒ.കെ താങ്ക്യൂ എന്നും എഴുതിയിട്ടുണ്ട്.
ഒ.കെ ഗുഡ്‌നൈറ്റ്;ബിനീഷിനെ പരിഹസിച്ച് പി.കെ ഫിറോസ്

കോഴിക്കോട്: ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ ബിനീഷിനെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.

ഒ.കെ ഗുഡ്‌നൈറ്റ് എന്നാണ് ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്, പോസ്റ്റിന് ക്യാപ്ഷനായി ഒ.കെ താങ്ക്യൂ എന്നും എഴുതിയിട്ടുണ്ട്.

ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് ഇടപാടുള്ളതായി സെപ്റ്റംബര്‍ രണ്ടിന് പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ബിനീഷ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു, മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെയുള്ള ഫിറോസിന്റെ വാര്‍ത്താസമ്മേളനവും അതില്‍ ബിനീഷ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണവും പങ്കുവെച്ചുകൊണ്ടായിരുന്നു ഫിറോസിനെ ബിനീഷ് പരിഹസിച്ചത്.

ബിനീഷിനുള്ള മറുപടിയാണ് ഫിറോസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് എന്നാണ് പോസ്റ്റിന് താഴെവരുന്ന കമ്മന്റുകള്‍.

Related Stories

Anweshanam
www.anweshanam.com