പിജെ എന്ന പേരില്‍ വ്യാജനോട്ടീസ് വിതരണം'; ജാഗ്രത വേണമെന്ന് പി ജയരാജന്‍

ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും വോട്ട് ചോരുമോ എന്ന ആശങ്കയിലാണ് അവരെന്നും ജയരാജന്‍ പറഞ്ഞു
പിജെ എന്ന പേരില്‍ വ്യാജനോട്ടീസ് വിതരണം'; ജാഗ്രത വേണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്തതായി പി ജയരാജൻ. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും വോട്ട് ചോരുമോ എന്ന ആശങ്കയിലാണ് അവരെന്നും ജയരാജന്‍ പറഞ്ഞു. വോട്ടെടുപ്പ് ദിവസം വരെ ഇത് തുടർന്നേക്കാമെന്നും ജയരാജൻ പറഞ്ഞു.

തുടർഭരണം ലഭിക്കാൻ പോവുന്ന ഈ ചരിത്ര നിമിഷത്തിൽ ഓരോരുത്തരും തങ്ങളാലാവും വിധം എല്‍ ഡി എഫിന് വോട്ട് സമാഹരിക്കാന്‍ വേണ്ടി രംഗത്തിറങ്ങണമെന്നും പ ജയരാജന്‍ ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com