
കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി പി സി ജോർജ് എംഎൽഎ. ആർഎസ്എസ് കോട്ടയം സേവാപ്രമുഖ് ആർ രാജേഷിന് സംഭാവനയായ 1000 രൂപ പി സി ജോർജ് കൈമാറി.
ഞായറാഴ്ച കോട്ടയം പള്ളിക്കത്തോട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പി.സി. ജോർജിനെ സന്ദർശിച്ച് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ സംഭാവന തേടുകയായിരുന്നു.
ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് സംഭാവന നൽകിയ ശേഷം പി. സി ജോർജ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.