സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

കോവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കോവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കോവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്.

ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു. വിദ്യാര്‍ത്ഥി സമരങ്ങളിലെ മുന്‍നിരപോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായിരുന്നു.

എസ്‌എഫ്‌ഐ - ഡിവൈഎഫ്‌ഐ നേതൃത്വങ്ങളില്‍ ശ്രദ്ധനേടിയ ബിജു പാര്‍ലമെന്‍ററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്.

വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ യുവജനക്ഷേമ ബോര്‍ഡിലും പി ബിജു ശ്രദ്ധ നേടി. സമരങ്ങളിലെ നേതാവ് മാധ്യമ ചര്‍ച്ചകളിലും സാന്നിദ്ധ്യമായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com