രണ്ടില ജോസിന് സ്വന്തം; ജോസഫിന്റെ ഹര്‍ജി തള്ളി

രണ്ടില ജോസിന് സ്വന്തം; ജോസഫിന്റെ ഹര്‍ജി തള്ളി

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ്.കെ. മാണി വിഭാഗത്തിനു തന്നെ. ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു ജോസഫ് വിഭാഗം ഉന്നയിച്ച ആവശ്യം.

പാർട്ടി പിളർപ്പിന് ശേഷം എൽഡിഎഫിനൊപ്പം പോയ ജോസഫിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്‌നം എന്നാണ് കേന്ദ്ര കമ്മിഷന്റെ ഉത്തരവ് വന്നിരുന്നത്. ഇത് ചോദ്യം ചെയ്ത് ജോസഫ് ഹൈ കോടതി ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ചും വിധി ശെരി വെച്ചത്തോടെ രണ്ടില ചിന്ഹം ജോസ് പക്ഷത്തിനു സ്വന്തമായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com