നായയെ മൂന്നു കിലോമീറ്റർ ദൂരം ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത

വീട്ടിലെ ചെരുപ്പും മറ്റും കടിച്ചു നശിപ്പിച്ചതിനാണ് ഉടമ നായയോട് ക്രൂരത കാണിച്ചത്
നായയെ മൂന്നു കിലോമീറ്റർ ദൂരം ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത

മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയോട് കൊടുംക്രൂരത. സ്‌കൂട്ടറിന് പിന്നില്‍ നായയെ മൂന്ന് കിലോമീറ്ററോളം കെട്ടിവലിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് തടഞ്ഞത്. എടക്കര സ്വദേശി സേവ്യറാണ് നായയെ കെട്ടിവലിച്ചത്. വീട്ടിലെ ചെരുപ്പും മറ്റും കടിച്ചു നശിപ്പിച്ചതിനാണ് ഉടമ നായയോട് ക്രൂരത കാണിച്ചത്.

എടക്കര പെരുംകുളത്താണ് സംഭവം നടക്കുന്നത്. രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പിന്നില്‍ നിന്ന് ആളുകള്‍ വിളിച്ചെങ്കിലും വാഹനം നിര്‍ത്താന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂട്ടര്‍ തടഞ്ഞതോടെ നായയെ മോചിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

നായയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com