രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കി തലസ്ഥാന നഗരം; രാത്രി 9 മുതൽ പുലർച്ചെ 5 വരെ പരിശോധന
Kerala

രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കി തലസ്ഥാന നഗരം; രാത്രി 9 മുതൽ പുലർച്ചെ 5 വരെ പരിശോധന

തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

By Ruhasina J R

Published on :

തിരുവനന്തപുരം: ഉറവിടമില്ലാത്ത രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കി. രാത്രി 9 മുതൽ പുലർച്ചെ 5 വരെ പരിശോധന കർശനമാക്കിയത്. രാത്രി 9 മുതൽ 10 വരെ തിരുവനന്തപുരം സിറ്റി പൊലീസ് നഗരത്തിൽ പ്രത്യേക പരിശോധന നടത്തി. ഡിസിപി ദിവ്യ ഗോപിനാഥാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗികൾ ഏറുന്നത് കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയത്.

തലസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ച നാലുപേർക്ക് ഉൾപ്പെടെ രോഗം ബാധിച്ചത് എങ്ങിനെയെന്നത് സ്ഥിരീകരിക്കാൻ ആയിരുന്നില്ല. തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറിൽ നിന്നു നേരിട്ടു തന്നെ ആറോളം പേർക്ക് കൊവിഡ് രോഗം പകർന്നിട്ടുണ്ട്.

Anweshanam
www.anweshanam.com