ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥി ഡോ .പി സരിനു വരണാധികാരിയുടെ നോട്ടീസ്

പോസ്റ്ററിൽ നിന്നും ഐ എ എസ് നീക്കം ചെയ്യാൻ ഉടനെ നിർദേശം നൽകിയിട്ടുണ്ട്
ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥി ഡോ .പി സരിനു  വരണാധികാരിയുടെ നോട്ടീസ്

പാലക്കാട് :ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥി ഡോ .പി സരിനു വരണാധികാരിയുടെ നോട്ടീസ് .സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണത്തിന് ഐ എ എസ് ഉപയോഗിച്ചു എന്ന പരാതിയിന്മേലാണിത് .അഞ്ചു കൊല്ലം മുൻപ് പദവി രാജി വച്ച സരിൻ അത് പിന്നെയും ഉപയോഗിക്കുന്നത് തെറ്റ് ധരിപ്പിക്കലാണ് .തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിഭാഗം നിരീക്ഷകരാണ് ഇത് കണ്ടെത്തിയത് .പോസ്റ്ററിൽ നിന്നും ഐ എ എസ് നീക്കം ചെയ്യാൻ ഉടനെ നിർദേശം നൽകിയിട്ടുണ്ട് .എന്നാൽ തന്റെ അറിവോടെ അല്ല ഐ എ എസ് എന്ന് ഉപയോഗിച്ചതെന്ന് സരിൻ വ്യക്തമാക്കി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com