കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്ക് വിലക്കേര്‍പ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

സംസ്ഥാന സർക്കാരിന്റെ ലോട്ടറി ചട്ട ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി
കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾക്ക് വിലക്കേര്‍പ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നാഗാലാന്റ് ലോട്ടറി വിൽപ്പന തടഞ്ഞു കൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ വിധി. സംസ്ഥാന സർക്കാരിന്റെ ലോട്ടറി ചട്ട ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.

അന്യസംസ്ഥാന ലോട്ടറി നിയന്ത്രണത്തിന് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഫ്യൂച്ചർ ഗെയിമിംഗ് സൊലൂഷൻസ് എന്ന കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com