ഒ​താ​യി മ​നാ​ഫ് വ​ധ​ക്കേ​സ്: പി വി അൻവർ എംഎൽഎയുടെ ബന്ധു 24 വർഷത്തിന് ശേഷം പിടിയിൽ​
Kerala

ഒ​താ​യി മ​നാ​ഫ് വ​ധ​ക്കേ​സ്: പി വി അൻവർ എംഎൽഎയുടെ ബന്ധു 24 വർഷത്തിന് ശേഷം പിടിയിൽ​

നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​റി​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​നാ​ണ് പി​ടി​യി​ലാ​യ ഷ​ഫീ​ഖ്.

News Desk

News Desk

മ​ല​പ്പു​റം: ഒ​താ​യി മ​നാ​ഫ് വ​ധ​ക്കേ​സ് മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. ഒ​താ​യി മാ​ല​ങ്ങാ​ട​ന്‍ ഷ​ഫീ​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 24 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​തി പോലീസ് പി​ടി​യി​ലാ​കു​ന്ന​ത്. നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​റി​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​നാ​ണ് പി​ടി​യി​ലാ​യ ഷ​ഫീ​ഖ്.

ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ഇ​യാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച്‌ എ​ട​വ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 1995 ൽ കൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാൾ ഇപ്പോഴാണ് നാട്ടിൽ തിരിച്ചെത്തുന്നത്. മനാഫിനെ കൊലപ്പെടുത്തിയ കേസിൽ എംഎൽഎ ആയ പി വി അൻവർ ഉൾപ്പെടെ പ്രതികളായിരുന്നു. കേസ് കോടതിയിൽ നടന്ന് വരികയാണ്.

യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​നാ​ഫി​നെ ഒ​താ​യി അ​ങ്ങാ​ടി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഷ​ഫീ​ഖ്. 1995 ഏ​പ്രി​ല്‍ 13നാ​യി​രു​ന്നു സം​ഭ​വം.

Anweshanam
www.anweshanam.com