യാക്കോബായ വിശ്വാസികളെ തടഞ്ഞു; സംഘര്‍ഷാവസ്ഥ

വിശ്വാസികള്‍ പള്ളിയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലുറച്ചു നില്‍ക്കുന്നു.
യാക്കോബായ വിശ്വാസികളെ തടഞ്ഞു; സംഘര്‍ഷാവസ്ഥ

കോട്ടയം: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ 52 പളളികളില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. മുളന്തുരുത്തി പഴയ പള്ളിയിലേക്ക് എത്തിയ യാക്കോബായ വിശ്വാസികള്‍ പള്ളിയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലുറച്ചു നില്‍ക്കുന്നു.

പള്ളിക്ക് പുറത്തായി സജ്ജീകരിച്ച യാക്കോബായ വിശ്വാസികളുടെ താത്കാലിക പ്രാര്‍ത്ഥന കേന്ദ്രത്തില്‍ കുര്‍ബാന നടത്തിയ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പള്ളിമുറ്റത്തെത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com