യാക്കോബായ-ഓർത്തഡോക്സ് പളളിത്തർക്കം; ചർച്ച വിളിച്ച് സർക്കാർ
Kerala

യാക്കോബായ-ഓർത്തഡോക്സ് പളളിത്തർക്കം; ചർച്ച വിളിച്ച് സർക്കാർ

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

News Desk

News Desk

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് പളളിത്തർക്കം പരിഹരിക്കാൻ സർക്കാർ ഇരുകൂട്ടരേയും ചർച്ചയ്ക്ക് വിളിച്ചു. ഈ മാസം പത്തിന് തിരുവനന്തപുരത്താണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

പളളിക്കാര്യത്തിൽ ഓർഡിനൻസ് ഒഴിവാക്കണമെന്ന് ഒർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് പള്ളി പിടിച്ചടക്കുന്നത് ഒഴിവാക്കണമെന്നാണ് യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യം. തർക്കം പരിഹരിക്കാൻ സർക്കാർ വിളിച്ച യോഗങ്ങളിൽ നേരത്തെ ഓർത്തഡോക്സ് സഭ പങ്കെടുത്തിരുന്നില്ല.

Anweshanam
www.anweshanam.com