
കോട്ടയം: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളില്‍ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ സഭ. യാക്കോബായ വൈദികരുടെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനാണ് സഭയുടെ തീരുമാനം. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മുളന്തുരുത്തി പളളിയില്‍ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സമരം ഉദ്ഘാടനം ചെയ്യും. എന്നാല്‍ പ്രാര്‍ത്ഥനക്കു വരുന്ന വിശ്വാസികളെ തടയില്ലെന്നും യാക്കോബായ വൈദികരെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കാന് അനുവദിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. മലങ്കരസഭ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുത്ത പള്ളികളിലേക്ക് തിരികെ പ്രവേശിക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചത്.