സംസ്ഥാനത്ത് അവയവ ദാന മാഫിയ സജീവം

സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം.
സംസ്ഥാനത്ത് അവയവ ദാന മാഫിയ സജീവം

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കേസ് എടുത്തതായും ക്രൈം ബ്രാഞ്ച് അറിയിച്ചു.

സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ വരും. ഐജി ശ്രീജിത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ്.

ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. എസ്പി സുദർശൻ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.

Related Stories

Anweshanam
www.anweshanam.com