ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ്

ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയില്‍ ഭരണഘടനാ ലംഘനം ഉണ്ടായെന്നും അടിയന്തര പ്രമേയത്തിന് തൃപ്തകരമായ മറുപടി ധനമന്ത്രി നല്‍കിയില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. കിഫ്ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിര്‍വചനത്തില്‍ കിഫ്ബി വരില്ലെന്നും ബോഡി കോര്‍പറേറ്റായ കിഫ്ബിക്ക് വിദേശ വായ്പ വാങ്ങാമെന്നും തോമസ് ഐസക്ക് പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com