സ്വര്‍ണ്ണക്കടത്ത് കേസിൽ ഒരു മന്ത്രി കൂടി ഉണ്ട്, തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ്
Kerala

സ്വര്‍ണ്ണക്കടത്ത് കേസിൽ ഒരു മന്ത്രി കൂടി ഉണ്ട്, തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ്

ആ മന്ത്രിയാരെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേരു കൂടി പുറത്ത് വരുന്നുണ്ടെന്നും ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ ഇപ്പോള്‍ മന്ത്രിയുടെ പേര് പുറത്ത് പറയുന്നില്ല എന്നും ചെന്നിത്തല വ്യക്തമാക്കി. ആ മന്ത്രിയാരെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലൈഫ് മിഷന്‍ പദ്ധതി ധാരണാപത്രം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തരാന്‍ കൂട്ടാക്കത്തത് അടിമുടി അഴിമതി ആയത് കൊണ്ടാണ്. ഇത് ഓര്‍മ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് ഇപ്പോള്‍ എതിര്‍പ്പാണ്.

ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിര്‍പ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗള്‍ഫില്‍ പോയപ്പോള്‍ എത്ര പണം പിരിച്ചുവെന്നും പുറത്ത് വരേണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു

Anweshanam
www.anweshanam.com