
തിരുവനന്തപുരം: ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാനും വോട്ടര്‍പട്ടികയിലെ മേല്‍വിലാസത്തിലോ പേരിലോ തെറ്റുകളുണ്ടെങ്കില്‍ തിരുത്താനും അവസരമുണ്ട്. 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം.
ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.
കരട് വോട്ടേഴ്സ് ലിസ്റ്റ് 2020 നവംബര്‍ 16ന് പ്രസിദ്ധീകരിച്ചിരുന്നു. 18 വയസ്സ് തികയുന്ന ഭിന്നശേഷിക്കാര്‍ , െ്രെടബല്‍ വിഭാഗങ്ങള്‍, ഭിന്നലിംഗക്കാര്‍, പ്രവാസികള്‍, സര്‍വീസ് വോട്ടേഴ്സ്, യുവജനങ്ങള്‍, പാര്ശ്വവല്ക്കരിക്കപ്പെട്ടവര് തുടങ്ങി അര്‍ഹരായ ഒരാള്‍പോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംക്ഷിത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2021 ആവിഷ്കരിച്ചിരിക്കുന്നത്.
voterportal.eci.gov.in, nvsp.in എന്നീ പോര്‍ട്ടലുകള്‍ വഴി വോട്ടര്‍പട്ടിക പരിശോധിക്കുകയും വോട്ടര്‍പട്ടികയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് സ്വയം അപേക്ഷ നല്‍കുകയും ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ നല്‍കാം. ലഭിച്ച അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കും. വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പിലൂടെയും അപേക്ഷിക്കാം . കൂടുതല്‍ വിവരങ്ങള്‍ക്കായി 1950 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും നിയോജക മണ്ഡലത്തില്‍ ആദ്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വോട്ടര്‍മാര്‍ ഫോം നമ്പര്‍ 6ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്/ എസ് എസ് എല്‍ സി ബുക്കിന്റെ ആദ്യപേജ് / െ്രെഡവിംഗ് ലൈസന്‍സ്/ പാസ്പോര്‍ട്ട് രേഖ; മേല്‍വിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും റേഷന്‍ കാര്‍ഡ് പാസ്പോര്‍ട്ട് ആധാര്‍ കാര്‍ഡ് മുഖം വ്യക്തമായി കാണുന്ന രീതിയിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപ്ലോഡ് ചെയ്യണം . ഏതെങ്കിലും നിയോജക മണ്ഡലത്തില്‍ ആദ്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന വരും നിലവില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍ വോട്ട് ഉള്ള വ്യക്തി മറ്റൊരു മണ്ഡലത്തിലേക്ക് പേര് ചേര്‍ക്കുന്നതിനും ഫോം നമ്പര്‍ 6ല്‍ അപേക്ഷ സമര്‍പ്പിക്കണം.
വിദേശത്ത് ജോലി ചെയ്തുവരുന്ന ആളുകള്‍ പ്രവാസി വോട്ടര്‍ ആയി അപേക്ഷിക്കുന്നതിനു ഫോം 6 എ പ്രകാരം അപേക്ഷ സമര്‍പ്പിക്കണം . നിലവില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തില്‍ വോട്ടു ആയിട്ടുള്ള വ്യക്തിയുടെ ഫോട്ടോ വ്യക്തിപരമായ മറ്റു വിവരങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഫോം നമ്പര്‍ 8 പ്രകാരവും നിലവില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തില്‍ വോട്ടര്‍ ആയിട്ടുള്ള വ്യക്തി അതേ നിയോജകമണ്ഡലത്തിലെ മറ്റൊരു ബൂത്തിലേക്ക് പേര് ചേര്‍ക്കുന്നതിനായി ഫോം നമ്പര്‍ 8 എ പ്രകാരവും അപേക്ഷ സമര്‍പ്പിക്കണം . ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തില്‍ വോട്ടര്‍മാര്‍ ആയിട്ടുള്ള വ്യക്തി സ്വമേധയാ അല്ലെങ്കില്‍ മറ്റൊരാളുടെ പേര് നീക്കം ചെയ്യുന്നതിനായി ഫോം നമ്പര്‍ 7 പ്രകാരം അപേക്ഷ സമര്‍പ്പിക്കണം .
2021 ജനുവരി 20 ന് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.