പിപിഇ കിറ്റ് അഴിമതി ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷം

400 രൂപയ്ക്ക് കിറ്റ് വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് മുനീര്‍ ആവശ്യപ്പെടുന്നത്.
പിപിഇ കിറ്റ് അഴിമതി ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയെന്ന ആരോപണം ആവര്‍ത്തിച്ച് എം കെ മുനീർ എംഎൽഎ ഗുണനിലവാരം നോക്കിയാണ് 1500 രൂപയ്ക്ക് കിറ്റ് വാങ്ങിയതെന്ന് ആരോഗ്യമന്ത്രി പറയുന്നു. എന്നാല്‍ അതിന് മുമ്പ് 400 രൂപയ്ക്ക് കിറ്റ് വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് മുനീര്‍ ആവശ്യപ്പെടുന്നത്.

2500 രൂപ പരമാവധി വിലയുള്ള തെര്‍മല്‍ സ്കാനറുകള്‍ 5000 രൂപയ്ക്ക് വാങ്ങിയെന്നും മുനീര്‍ ആരോപിച്ചു. മാർക്കറ്റിൽ 300 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 1550 രൂപയ്ക്കാണ് സംസ്ഥാന സർക്കാർ വാങ്ങുന്നതെന്നും, ഇത് കോവിഡിന്‍റെ മറവിലുള്ള തീവെട്ടിക്കൊള്ളയാണെന്നുമായിരുന്നു ഇന്നലെ എംകെ മുനീര്‍ സഭയില്‍ ഉയര്‍ത്തിയ ആരോപണം.

എന്നാല്‍ 100 രൂപയ്ക്കും കിറ്റ് കിട്ടും എന്നാല്‍ ഗുണനിലവാരമില്ലാത്ത അങ്ങനെ ഏതെങ്കിലും കിറ്റ് വില പേശി വാങ്ങിക്കൊണ്ടുവന്നാൽ മതിയോ എന്നായിരുന്നു ആരോഗ്യമന്ത്രി ഇന്നലെ മറുപടിയായി മുനീറിനോട് ചോദിച്ചത്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പർച്ചേസുകളും കൃത്യമായി ഓഡിറ്റിംഗിന് വിധേയമാണെന്നും ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com