ഓപ്പറേഷൻ റേഞ്ചർ: ഗുണ്ടാ സംഘങ്ങളെ നേരിടാൻ വ്യാപക റെയ്ഡ്

കഴിഞ്ഞ ദിവസങ്ങളിലായി തൃശൂരിൽ നടക്കുന്ന കൊലപാതക പരമ്പരകൾക്ക് പിന്നാലെയാണ് റെയ്ഡ്
ഓപ്പറേഷൻ റേഞ്ചർ: ഗുണ്ടാ സംഘങ്ങളെ നേരിടാൻ വ്യാപക റെയ്ഡ്

തൃശൂർ: സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളെയും കർശനമായി നേരിടാൻ ഓപ്പറേഷൻ റേഞ്ചർ നടപടികളുമായി തൃശൂർ സിറ്റി പൊലീസ്. നടപടിയുടെ ഭാഗമായി ഇന്ന് നടത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. സമാനമായി പാലക്കാടും ഗുണ്ടാ വേട്ട നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി തൃശൂരിൽ നടക്കുന്ന കൊലപാതക പരമ്പരകൾക്ക് പിന്നാലെയാണ് റെയ്ഡ്. തൃശൂർ സിറ്റി പൊലീസിന് കീഴിൽ വരുന്ന 20 പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം വ്യാപക റെയ്ഡ് നടത്തി. 330 ഒളിത്താവളങ്ങളിൽ ഇതിനോടകം റെയ്ഡ് നടത്തിയിട്ടുണ്ട്.

കുറ്റവാളികളുടെ പ്രവർത്തനങ്ങളും നടപ്പാവസ്ഥയും നിരീക്ഷിച്ച് തത്സമയ റിപ്പോർട്ടുകൾ നൽകാൻ ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്. കുറ്റവാളികളുടേയും ഗുണ്ടാ സംഘങ്ങളുടേയും സഞ്ചാരം സൈബർസെൽ നിരീക്ഷിക്കും. ക്രിമിനൽ നടപടിക്രമം 107, 108 വകുപ്പുകൾ പ്രകാരമുള്ള കരുതൽ നടപടികൾ കർശനമാക്കും. ബോണ്ട് ലംഘനം നടത്തുന്നവരെ കരുതൽ തടങ്കലിന് വിധേയമാക്കും.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇപ്പോൾ അന്വേഷണാവസ്ഥയിലുള്ള കേസുകളിലെ മുഴുവൻ പ്രതികളുടേയും ലിസ്റ്റ് തയ്യാറാക്കി, ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com