എന്‍സിപിയുടെ പൊതുപരിപാടി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും; ഇടതുമുന്നണി തർക്കം പുറത്തേക്ക്?

പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തര്‍ക്കം ശക്തമായിരിക്കെയാണ് ഉമ്മൻ ചാണ്ടി പരിപാടിയിൽ പങ്കെടുക്കുന്നത്
എന്‍സിപിയുടെ പൊതുപരിപാടി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും; ഇടതുമുന്നണി തർക്കം പുറത്തേക്ക്?

കോട്ടയം: ഇന്ന് നടക്കുന്ന എന്‍സിപിയുടെ പൊതുപരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തര്‍ക്കം ശക്തമായിരിക്കെയാണ് ഉമ്മൻ ചാണ്ടി പരിപാടിയിൽ പങ്കെടുക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നത്. പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപി, എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിച്ച്‌ പരിപാടി നടത്തുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com