ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം: ഉമ്മൻ ചാണ്ടി

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടയ്ക്കാനാവില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതല്‍ വര്‍ക്കുകള്‍ സര്‍ക്കാര്‍ നല്‍കുന്നു. ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കില്‍ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. പാലാരിവട്ടം പാലം ഇടതുപക്ഷ സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

Related Stories

Anweshanam
www.anweshanam.com