ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആയേക്കും

ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആയേക്കും

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങുന്നു. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാനാണ് ധാരണ. അല്ലെങ്കില്‍ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം.

ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എഐസിസിയുടെ തന്ത്രപരമായ നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. മുന്നണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തും. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ച് പിടിക്കാനാണ് തന്ത്രം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് തര്‍ക്കത്തിന് ഇടയാക്കുമെന്നും നിഗമനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com