ഡ്രൈവര്‍ക്ക് കോവിഡ്: ഉമ്മന്‍ ചാണ്ടി സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ കഴിയുന്നത്.
ഡ്രൈവര്‍ക്ക് കോവിഡ്: ഉമ്മന്‍ ചാണ്ടി സ്വയം നിരീക്ഷണത്തില്‍

കോട്ടയം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സ്വയം നിരീക്ഷണത്തില്‍. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഉപേക്ഷിച്ചു.

ഇന്നലെ പുതുപ്പള്ളിയിലടക്കം വിവിധ പരിപാടികളില്‍ ഉമ്മന്‍ ചാണ്ടി സജീവമായി പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com