പങ്കാളിത്ത പെന്‍ഷന്‍: ഇടതു സര്‍ക്കാറിന്‍റെ മറ്റൊരു തെറ്റുതിരുത്തലെന്ന് ഉമ്മന്‍ ചാണ്ടി
Kerala

പങ്കാളിത്ത പെന്‍ഷന്‍: ഇടതു സര്‍ക്കാറിന്‍റെ മറ്റൊരു തെറ്റുതിരുത്തലെന്ന് ഉമ്മന്‍ ചാണ്ടി

സര്‍ക്കാര്‍ ജീവനക്കാരോട് അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം അടിയന്തരമായി 14 ശതമാനം ആയി ഉയര്‍ത്തുകയാണു വേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി

News Desk

News Desk

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച്‌ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് മറ്റൊരു തെറ്റുതിരുത്തലാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയും സിപിഎം നഖശിഖാന്തം എതിര്‍ക്കുകകയും ചെയ്ത ശേഷം നടപ്പാക്കിയവയാണ് സ്വാശ്രയ കോളജുകള്‍, ഓട്ടോണമസ് കോളജുകള്‍ തുടങ്ങിയ നിരവധി പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരും ശമ്ബളത്തിന്‍റെ 10ശതമാനം വീതമാണ് പെന്‍ഷന്‍ ഫണ്ടില്‍ അടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം 14%ശതമാനവും കേന്ദ്ര ജീവനക്കാരുടേത് 10ശതമാനവും ആണ്. സര്‍ക്കാര്‍ ജീവനക്കാരോട് അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം അടിയന്തരമായി 14 ശതമാനം ആയി ഉയര്‍ത്തുകയാണു വേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Anweshanam
www.anweshanam.com