'കാനം വിശ്വാസികളെ വ്രണപ്പെടുത്തി; മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേച്ചു'-ഉമ്മന്‍ ചാണ്ടി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമല വിഷയം കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
'കാനം വിശ്വാസികളെ വ്രണപ്പെടുത്തി; മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേച്ചു'-ഉമ്മന്‍ ചാണ്ടി

തിരുവനന്തുപുരം: ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേക്കുകയാണ് ചെയ്തതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ന​ട​ത്തു​ന്ന ജ​ന​സ​മൂ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യും കാ​ന​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​തു​നേ​താ​ക്ക​ള്‍ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തെ വോ​ട്ടു രാ​ഷ്ട്രീ​യ​മാ​യി കാ​ണു​ന്ന​തു ത​ന്നെ ത​രം​താ​ണ നി​ല​പാ​ടാ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമല വിഷയം കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വന്തം മന്ത്രിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com