നിര്യാതനായി
Kerala

നിര്യാതനായി

'ദി ഹിന്ദു' പത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഉമ്മന്‍ എ. നൈനാന്‍ അന്തരിച്ചു.

News Desk

News Desk

തിരുവനന്തപുരം : 'ദി ഹിന്ദു' പത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഉമ്മന്‍ എ. നൈനാന്‍ അന്തരിച്ചു. 59 വയസായിരുന്നു. 24 വര്‍ഷം ഹിന്ദു പത്രത്തില്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. ഉമ്മന്‍ എ. നൈനാന്‍ യുഎന്‍ഐ യിലൂടെ യാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവിടങ്ങളിലെ ജോലിക്ക് ശേഷമാണ് ദി ഹിന്ദുവിലെത്തിയത്. സാമ്പത്തിക രംഗത്തെ നിരവധി ശ്രദ്ധേയമായ വാര്‍ത്തകള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. മുംബൈ പ്രസ് ക്ലബ് ട്രഷറര്‍, മാനേജിംഗ് കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികനും അയിരുക്കുഴിയില്‍ റവ. നൈനാന്‍ ഉമ്മന്റെയും പരേതയായ ഇട്ടി അന്ന നൈനാന്റെയും മകനാണ്. ഭാര്യ - ഷൈല ( സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍) മകള്‍ - അന്ന (നിയമ വിദ്യാര്‍ത്ഥിനി ) .

ഞായറാഴ്ച ( ഓഗസ്റ്റ് 9 ) 11 മണിക്ക് കുറവന്‍കോണത്തുള്ള ഭവനത്തിലും, നന്തന്‍കോട് ജെറുസലേം മാര്‍ത്തോമ്മ പള്ളിയിലും നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം പാറ്റൂര്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

Anweshanam
www.anweshanam.com