ശബരിമലയില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകര്‍ക്ക് മാത്രം അനുമതി

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ശബരിമലയില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകര്‍ക്ക് മാത്രം അനുമതി

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പ്രതിദിനം ആയിരം പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെയെങ്കിലും അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സമിതി അംഗീകരിച്ചില്ല.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം. നിലക്കലും പമ്പയിലും ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യമുണ്ടാകും. ശബരിമല മണ്ഡല തീര്‍ത്ഥാടന കാലത്ത് സാധാരണ ദിവസങ്ങളില്‍ 1000 പേരേയും വാരാന്ത്യങ്ങളില്‍ 2000 പേരെയും വിശേഷ ദിവസങ്ങളില്‍ 5000 പേരേയും അനുവദിക്കാമെന്നാണ് ചീഫ് സെക്രട്ടറി തല സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ തീര്‍ഥാടന സീസണിലെ ഒരുക്കങ്ങള്‍ക്കായി 60 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീര്‍ത്ഥാടകര്‍ എത്താതിരുന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ദേവസ്വം ബോര്‍ഡ് ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അറിയിച്ചു. 15 മണിക്കൂറോളം നട തുറന്നിരിക്കുന്നതിനാല്‍ കോവിഡ് പ്രോട്ടോക്കാല്‍ പാലിച്ച് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം. അതേസമയം, തീര്‍ത്ഥാടന കാലം ആരംഭിച്ചശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് യോഗം അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com