ആറ്റില്‍ ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു

അഞ്ച് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറ്റില്‍ ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം കാച്ചാണിയില്‍ കരമന ആറ്റില്‍ ചാടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. കാച്ചാണി സ്വദേശിയാണ് മരിച്ചത്. ഒപ്പം ചാടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തിയിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ എതിര്‍ത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പറയുന്നു. അഞ്ച് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

Related Stories

Anweshanam
www.anweshanam.com