സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് നെയ്യാറ്റിൻകര സ്വദേശി

സംസ്ഥാനത്ത് ഇന്നുമാത്രം എട്ട് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് നെയ്യാറ്റിൻകര സ്വദേശി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര വടകോട് സ്വദേശി ക്ലീറ്റസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 71 വയസായിരുന്നു. ഹൃദ്രോഗ ബാധിതന്‍ കൂടിയയായ ക്ലീറ്റസ് ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. തൈക്കാട് കവാടത്തില്‍ മൃതദേഹം സംസ്‍കരിച്ചു. ഇതോടെ ഇന്നുമാത്രം എട്ട് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്.കാസര്‍കോട്ട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജിയും ഉപ്പള സ്വദേശി ഷെഹര്‍ബാനുവുമാണ് മരിച്ചത്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജൂലൈ 28 നാണ് ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവായത്.

കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത് ആണ് മരിച്ചത്. പനി ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് സംശയം.എറണാകുളത്ത് ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് കൊവിഡ് ബാധിച്ച്‌ മരിച്ച മറ്റൊരാള്‍. കളമശ്ശേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോട്ടറി വില്‍പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം ലഭിച്ച ഇവരുടെ സ്രവ പരിശോധനാ ഫലം കൊവിഡ് പോസിറ്റീവാണ്.

ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച ചോമ്ബാല സ്വദേശി പുരുഷോത്തമനും കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം ലഭിച്ച ഇയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്.

Related Stories

Anweshanam
www.anweshanam.com