
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വലിയ പറമ്പ് (കണ്ടൈന്‍മെന്റ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്പോട്ട്. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ നിലവില്‍ ആകെ 408 ഹോട്ട് സ്പോട്ടുകളാണുള്ളത്.