സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍ഗോട് പടന്നക്കാട് സ്വദേശി നബീസ(63) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍ഗോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോട് പടന്നക്കാട് സ്വദേശി നബീസ(63) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. രണ്ട് ദിവസം മുമ്പാണ് നബീസയെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കാസര്‍ഗോട്് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

കാസര്‍ഗോട് ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 106 പേര്‍ക്ക്. 98 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 21 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 8 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. കാസര്‍ഗോട് മാര്‍ക്കറ്റ്, ചെര്‍ക്കള, മംഗല്‍പാടി മൂന്നാം വാര്‍ഡ്, കുന്പള മാര്‍ക്കറ്റ്, മഞ്ചേശ്വരം 11മുതല്‍ 14 വരെ വാര്‍ഡുകള്‍, നാട്ടക്കല്ല്, നീര്‍ച്ചാല്‍, കുമ്പള വാര്‍ഡ് ഒന്ന് എന്നിവയാണ് ക്ലസ്റ്ററുകള്‍. ഇതില്‍ കാസര്‍ഗോട് മാര്‍ക്കറ്റില്‍ 70ഉം ചെര്‍ക്കളയില്‍ 44 ഉം കുന്പള വാര്‍ഡ് ഒന്നില്‍ 28ഉം കുമ്പള മാര്‍ക്കറ്റില്‍ 24ഉം നാട്ടക്കല്ലില്‍ 23ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇത് വരെ 1226 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ഘടത്തില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 1048 ആയി. ഇതില്‍ 538പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കോവിഡ് ബാധിച്ചത്.

Related Stories

Anweshanam
www.anweshanam.com