സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജിയാണ് കോവിഡ് രോഗം ബാധിച്ച് മരിച്ചത്.

News Desk

News Desk

കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജിയാണ് കോവിഡ് രോഗം ബാധിച്ച് മരിച്ചത്. 72 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ജൂലൈ 22നാണ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഭാര്യയും മക്കളുമുള്‍പ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 95 ആയി.

Anweshanam
www.anweshanam.com