സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തലശേരി സ്വദേശിനി

കണ്ണൂര്‍ തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തലശേരി സ്വദേശിനി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച ലൈലയെ മൊബൈല്‍ ഐ.സി.യുവിലാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിച്ചു. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മൃതദേഹം സംസ്‌കരിക്കും.

വെള്ളിയാഴ്ച ആലുവയില്‍ മരിച്ചയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ആലുവ നാലാംമൈല്‍ സ്വദേശിയാണ്. 72 വയസായിരുന്നു. ഇദ്ദേഹത്തിന്‍റെ മകന്‍റെയും ഭാര്യയുടേയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

Related Stories

Anweshanam
www.anweshanam.com