കതിരൂരില്‍ ബോംബ് പൊട്ടിയപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍
Kerala

കതിരൂരില്‍ ബോംബ് പൊട്ടിയപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

പൊന്ന്യം സ്വദേശി അശ്വന്താണ് പൊലീസിന്‍റെ പിടിയിലായത്

News Desk

News Desk

കണ്ണൂര്‍: കതിരൂരില്‍ നിര്‍മ്മിക്കുന്നതിനിടെ ബോംബ് പൊട്ടിയപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. പൊന്ന്യം സ്വദേശി അശ്വന്താണ് പൊലീസിന്‍റെ പിടിയിലായത്. സിഒടി നസീര്‍ വധശ്രമക്കേസ് രണ്ടാം പ്രതിയാണ് അശ്വന്ത്. ബോംബ് നിര്‍മ്മാണത്തിന് കാവല്‍ നിന്നായളാണ് അശ്വന്തെന്ന് പൊലീസ് പറയുന്നു.

അഞ്ച് സിപിഎം പ്രവര്‍ത്തകരായിരുന്നു ബോംബ് നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. അഞ്ചാമന് വേണ്ടി തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നിര്‍മ്മിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിയത്.

ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ ടി പി വധക്കേസില്‍ ഉള്‍പ്പെട്ടയാളുടെ രണ്ട് കൈപ്പത്തിയും തകര്‍ന്നു. അഴിയൂര്‍ സ്വേദശി രെമീഷ് അടക്കം രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് സ്റ്റീല്‍ ബോംബ് പൊട്ടി പരിക്കേറ്റത്. സിപിഎം ശക്തി കേന്ദ്രമായ പൊന്ന്യത്ത് രണ്ട് പേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്ബില്‍ ഷെഡ് കെട്ടിയായിരുന്നു സ്റ്റീല്‍ ബോംബ് നര്‍മ്മാണം.

Anweshanam
www.anweshanam.com