
തൃശ്ശൂർ: ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനുപിനെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ക്കൂടി അറസ്റ്റില്‍. ഇയ്യാല്‍ സ്വദേശി ഷമീർ ആണ് പിടിയിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ സനൂപിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതിയും സനൂപിനെ കുത്തുകയും ചെയ്ത നന്ദൻ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്.
കേസിൽ നേരത്തെ അറസ്റ്റിലായ സുജയ്കുമാര്‍, സുനീഷ് എന്നിവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.