'ഒറ്റയാള്‍ സമരം'; ഒടുവില്‍ റോഡിലെ കുഴിയടയ്ക്കാന്‍ അധികൃതരെത്തി

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹ്‌സിനാണ് എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയില്‍ വീണത്.
'ഒറ്റയാള്‍ സമരം'; ഒടുവില്‍ റോഡിലെ കുഴിയടയ്ക്കാന്‍ അധികൃതരെത്തി

തൃശ്ശൂര്‍: മണ്ണുത്തി ദേശീയപാതയിലെ കുഴിയില്‍ വീണ് കയ്യൊടിഞ്ഞ യുവാവ് നടത്തിയ ഒറ്റയാള്‍ സമരം സോഷ്യല്‍ മീഡിയയിലടക്കം വൈറലായതോടെ അധികൃതര്‍ കുഴിയടച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹ്‌സിനാണ് എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയില്‍ വീണത്.

Also read:അടുത്തതാര് ? നടുറോഡില്‍ ഒറ്റയാള്‍ സമരവുമായി യുവാവ്, വീഡിയോ കാണാം

മുഹ്‌സിന്റെ ഒറ്റയാള്‍ സമരത്തെപ്പറ്റി അന്വേഷണം.കോം വാര്‍ത്ത നല്‍കിയിരുന്നു. കുഴിയില്‍ വീണ മുഹസീനെ പൊലീസുകാരാണ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്. ആശുപത്രി വിട്ട ശേഷമാണ് വീണ കുഴിയ്ക്കരികിലെത്തി മുഹ്‌സിന്‍ പ്രതിഷേധ സമരം തുടങ്ങിയത്. കൈയ്യിലെ പരിക്കിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടും പ്രദര്‍ശിപ്പിച്ചായിരുന്നു സമരം.

Related Stories

Anweshanam
www.anweshanam.com