ഒന്നര വയസുകാരിയെ പാമ്പ് കടിച്ചു; ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് പോസിറ്റീവ്

ആശുപത്രിയിലെത്തിച്ച കുഞ്ഞിനു രക്ഷകനായത് അയല്‍വാസി.
ഒന്നര വയസുകാരിയെ പാമ്പ് കടിച്ചു; ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് പോസിറ്റീവ്

കാസര്‍കോട്: കോവിഡ് നിരീക്ഷണത്തിലായിരുന്നു കഴിഞ്ഞ ഒന്നര വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനില്‍ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്‍ കര്‍ട്ടന് ഇടയില്‍ നിന്ന് അണലി കടിച്ചത്. വീട്ടുകാര്‍ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രക്ഷകനായത് അയല്‍വാസി. ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയല്‍വാസി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Related Stories

Anweshanam
www.anweshanam.com