ഒ​ഞ്ചി​യ​ത്ത് പോ​ലീ​സു​കാ​ര​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് സി​പി​എം നേ​താ​വി​ന്‍റെ ഭീ​ഷ​ണി

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​ഞ്ചി​യ​ത്തെ സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​എം. ദ​യാ​ന​ന്ദ​ന്‍റേ​താ​ണ് പ്ര​സം​ഗം
ഒ​ഞ്ചി​യ​ത്ത് പോ​ലീ​സു​കാ​ര​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് സി​പി​എം നേ​താ​വി​ന്‍റെ ഭീ​ഷ​ണി

കോഴിക്കോട്: പൊലീസിനെതിരെ പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​ഞ്ചി​യ​ത്തെ സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​എം. ദ​യാ​ന​ന്ദ​ന്‍റേ​താ​ണ് പ്ര​സം​ഗം. വ​ട​ക​ര ചോ​മ്ബാ​ല സ്റ്റേ​ഷ​നി​ലെ സി​പി​ഒ വി​ശ്വ​നാ​ഥ​നെ​തി​രെ​യാ​ണ് ഭീ​ഷ​ണി.

പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് വടകര അഴിയൂരില്‍ പൊലീസിനെതിരെ സിപിഎം നേതാവ് പരസ്യമായി ഭീഷണി മുഴക്കിയത്.

പാര്‍ട്ടി പ്രവര്‍ത്തകരെ കസ്റ്ററിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് ദയാനന്ദന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും പൊലീസുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയാണ് ദയാനന്ദന്റെ ഭീഷണി ഉണ്ടായത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

'ഒറ്റയ്ക്ക് പ്രവര്‍ത്തകര്‍ക്ക് നേരെ കൈ ചൂണ്ടിയാല്‍ ആ കൈ ചുരുട്ടി കൂട്ടും. വെറുതെയല്ല, മെയ്യഭ്യാസം പഠിച്ച ആളാണ്...കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേല്‍ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്'- ഇത്തരത്തിലായിരുന്നു പാര്‍ട്ടി നേതാവിന്റെ ഭീഷണി.

പു​തു​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി ന​ട​ത്താ​ന്‍ സാ​ധ്യ​മ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ എ​തി​ര്‍​ത്ത പ്ര​വ​ര്‍​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള പോ​ലീ​സ് ശ്ര​മം ഒ​രു​പ​റ്റം പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് ത​ട​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍, പി​റ്റേ​ദി​വ​സം ഇ​യാ​ളെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭീ​ഷ​ണി പ്ര​സം​ഗ​മു​ണ്ടാ​യ​ത്.

അതേസമയം, താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ദയാനന്ദന്‍ പറയുന്നത്. പുതുവത്സരവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ മാന്യമായിട്ടാണ് പെരുമാറിയതെങ്കിലും സിപിഒ വിശ്വനാഥന്‍ മോശമായിട്ടാണ് പെരുമാറിയതെന്ന് സിപിഎം ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച്‌ പാര്‍ട്ടി വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com