സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; ഓണച്ചന്തകൾ ഈ മാസം 21 ന് ആരംഭിക്കും
Kerala

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; ഓണച്ചന്തകൾ ഈ മാസം 21 ന് ആരംഭിക്കും

സം​സ്ഥാ​ന​ത്തെ 2000 പാ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ കി​റ്റു​ക​ള്‍ ത​യാ​റാ​ക്കും

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 500 രൂ​പ വി​ല​യു​ള്ള ഓ​ണ​ക്കി​റ്റാ​ണ് ന​ല്‍​കു​ന്ന​ത്. സ​പ്ലൈ​കോ കേ​ന്ദ്ര​ത്തി​ല്‍ പാ​ക്ക് ചെ​യ്യു​ന്ന കി​റ്റ് റേ​ഷ​ന്‍ ക​ട​വ​ഴി വി​ത​ര​ണം ചെ​യ്യും.

സം​സ്ഥാ​ന​ത്തെ 2000 പാ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ കി​റ്റു​ക​ള്‍ ത​യാ​റാ​ക്കും. പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​ധ​നം എ​ത്താ​നു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുക. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുള്ളവര്‍ക്ക് നല്‍കും. ഓഗസ്റ്റ് 13, 14, 16 തീയതികളിലാവും അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം. തുടര്‍ന്ന് 19, 20, 21, 22 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യും.

ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണം നടക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലായ് മാസത്തില്‍ ഏത് കടയില്‍നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍നിന്ന് ഓണക്കിറ്റ് വാങ്ങണം.

ഇതുകൂടാതെ റേഷന്‍കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന്‌ 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും. ഇതിനെല്ലാം പുറമെ ഓണച്ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതല്‍ 10 ദിവസം ഉണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Anweshanam
www.anweshanam.com