ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കാന്‍ തീരുമാനം; ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം പഞ്ചസാര
Kerala

ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കാന്‍ തീരുമാനം; ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം പഞ്ചസാര

പ​ല​സ്ഥ​ല​ത്തും ഓ​ണ​ക്കി​റ്റി​ല്‍ ശ​ര്‍​ക്ക​ര പാ​യ്ക്ക​റ്റി​ല്‍ തൂ​ക്ക​ക്കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റി​ല്‍ ശ​ര്‍​ക്ക​ര​യ്ക്കു​പ​ക​രം പ​ഞ്ച​സാ​ര ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം. ശ​ര്‍​ക്ക​ര പാ​യ്ക്ക​റ്റി​ല്‍ തൂ​ക്ക​ക്കു​റ​വും നി​ല​വാ​ര​ക്കു​റ​വും ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മാ​റ്റം. കി​റ്റി​ല്‍ ശ​ര്‍​ക്ക​ര ഒ​ഴി​വാ​ക്കി ഒ​ന്ന​ര​ക്കി​ലോ പ​ഞ്ച​സാ​ര അ​ധി​കം ഉ​ള്‍​പ്പെ​ടു​ത്തും. പ​ല​സ്ഥ​ല​ത്തും ഓ​ണ​ക്കി​റ്റി​ല്‍ ശ​ര്‍​ക്ക​ര പാ​യ്ക്ക​റ്റി​ല്‍ തൂ​ക്ക​ക്കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​ണ​ക്കി​റ്റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും തൂ​ക്ക​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ഴ്ച വ​രു​ത്തി​യ​താ​യി വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക ​ണ്ടെ​ത്തി​യി​രു​ന്നു. ശ​ര്‍​ക്ക​ര​യു​ടെ തൂ​ക്ക​ത്തി​ല്‍ 100 ഗ്രാം ​വ​രെ കു​റ​വു​ള്ള​താ​യാ​ണു ക​ണ്ടെ​ത്ത​ല്‍.

സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ ലഭ്യമാക്കിയ ശര്‍ക്കരയിലെ ഗുണ നിലവാരമില്ലാത്തവ തിരിച്ചയക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സിഎംഡി (ഇന്‍-ചാര്‍ജ് )അലി അസ്ഗര്‍ പാഷ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗുണനിലവാര പരിശോധനയ്ക്കായി സപ്ലൈകോ 36 സാമ്പിളുകള്‍ അയച്ചിരുന്നു. ഇതില്‍ അഞ്ചു സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചതില്‍ രണ്ടെണ്ണത്തിന് നിര്‍ദ്ദിഷ്ട നിലവാരമുള്ളതായി ലാബ് കണ്ടെത്തി. മൂന്നെണ്ണത്തിന് ഗുണനിലവാരം കുറവായിട്ടാണ് കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു.

സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ നിറം ചേര്‍ത്തതായും ഒന്നില്‍ സുക്രോസിന്റെ അളവ് കുറഞ്ഞിരിക്കുന്നതായും പരിശോധനാ ഫലത്തിൽ തെളിഞ്ഞു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളില്‍ വിതരണക്കാര്‍ നല്‍കിയ 3620 ക്വിന്റല്‍ ശര്‍ക്കര തിരിച്ചയക്കാനാണ് സിഎംഡി നിര്‍ദ്ദേശം നല്‍കിയത്.

കിറ്റ് ക്ലീന്‍ മിന്നല്‍ പരിശോധനയിലാണ് ഓണക്കിറ്റിലെ തട്ടിപ്പിനെ കുറിച്ചുള്ള വിജിലന്‍സ് വിവരം കണ്ടെത്തുന്നത്. ചില പായ്ക്കറ്റുകളില്‍ പട്ടികയിലുള്ള എല്ലാ വസ്തുക്കളുമില്ല. പായ്ക്കറ്റുകളില്‍ പറഞ്ഞിട്ടുള്ള അളവിനേക്കാള്‍ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രമെ ഓരോ പായ്ക്കറ്റിലും അടങ്ങിയിട്ടുള്ളുവെന്നും വിജിലന്‍സ് കണ്ടെത്തി.

Anweshanam
www.anweshanam.com