ഓണക്കിറ്റ് വിവാദം തുടരുന്നു; 35 കമ്പനികൾ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര എത്തിച്ചു
Kerala

ഓണക്കിറ്റ് വിവാദം തുടരുന്നു; 35 കമ്പനികൾ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര എത്തിച്ചു

ഗുരുതര ക്രമക്കേട് നടത്തിയ വിതരണക്കാർക്കെതിരെ ഒരു അടിയന്തര നടപടിയും സപ്ലൈക്കോ സ്വീകരിച്ചിട്ടില്ല.

News Desk

News Desk

തിരുവനന്തപുരം: ഓണക്കിറ്റിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്തെന്ന് തെളിഞ്ഞിട്ടും കമ്പനികൾക്കെതിരെ നടപടിയെടുക്കാതെ സപ്ലൈക്കോ. വിതരണക്കാരെ ഉടൻ കരിമ്പട്ടികയിൽ പെടുത്താനും, പിഴ ഈടാക്കാനും വ്യവസ്ഥ ഉള്ളപ്പോഴാണ് നടപടിയെടുക്കുന്നതിൽ കാലതാമസം.

പരാതികളുണ്ടായ സാഹചര്യത്തിൽ ഓണക്കിറ്റിലെ പപ്പടം കൂടി പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഫലം വന്നശേഷം കന്പനികൾക്കെതിരെ നടപടി തീരുമാനിക്കുമെന്നുമാണ് സപ്ലൈക്കോ സിഎംഡിയുടെ വിശദീകരണം.

വിതരണത്തിനായി എത്തിച്ച 500 ലോഡ് ശർക്കരയിൽ നിന്ന്, സംശയം തോന്നിയ 71 സാമ്പിളുകളാണ് സപ്ലൈക്കോ പരിശോധനകൾക്കായി അയച്ചത്. ഇതിൽ 35 ലോഡുകൾക്കും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. മാർക്കറ്റ് ഫെഡ് എത്തിച്ച ശർക്കരയും ഇതിൽ ഉൾപ്പെടും.

വരുന്ന നാല് മാസം കൂടി ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സർക്കാർ തീരുമാനം. അതെസമയം, സ്കൂൾ കിറ്റ് വിതരണത്തിനുള്ള ഇ ടെണ്ടർ നടപടികൾക്ക് തുടക്കമായി. കുറ്റക്കാരായ കമ്പനികൾക്കെതിരായ നടപടികള്‍ വൈകിയാല്‍ ഇനി വരുന്ന കിറ്റുകളിലും മായം ചേർക്കാനുള്ള സാധ്യത കൂടും.

Anweshanam
www.anweshanam.com